Latest NewsNewsIndia

നിതീഷ് കുമാറിന്റെ രാജി; ലാലുപ്രസാദ് യാദവിന്റെ പ്രതികരണം

 മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനു എതിരെയായ കേസ് കെട്ടിചമച്ചതാണെന്നു നിതീഷനോട് പറഞ്ഞിരുന്നതായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്ന വേളയിലാണ് ലാലുപ്രസാദ് ഇത് പറഞ്ഞത്. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ സര്‍ക്കാര്‍ രൂപീകരക്കാന്‍ അവകാശം ഉന്നിയിക്കുമെന്നും ലാലു പറഞ്ഞു.

അതേ സമയം ബിജെപി നിതീഷ് കുമാറിനു പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. 53 അംഗങ്ങളാണ് ബിഹാര്‍ നിയമസഭയില്‍ ബിജെപിക്ക് ഉള്ളത്. ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തില്‍ എത്തും.

243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 അംഗബലമാണ്. ജെഡിയു 71 അംഗങ്ങളുണ്ട്. അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ കക്ഷി. 80 സീറ്റുകളാണ് അവര്‍ക്ക് ബിഹാര്‍ നിയമസഭയിലുള്ളത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണെമെന്നു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തേജസ്വി യാദവ് നിരസിച്ചു. ഇതാണ് നിതീഷ് കുമാര്‍ രാജിവയ്ക്കാനുള്ള കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button