Latest NewsNewsInternational

ഒരാഴ്ച്ചയ്ക്കിടയില്‍ രണ്ടു തവണ ലോട്ടറി അടിച്ച ഭാഗ്യവതി

പലരുടെയും നടക്കാത്ത മോഹമാണ് ഒരു പെണ്‍കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയക്കാരി റോസയ്ക്കാണ് ഒരാഴ്ചയ്ക്കിടയില്‍ രണ്ട് തവണ ലോട്ടറി അടിച്ചത്.

നാലരക്കോടിയിലേറെ രൂപയാണ് 19 ക്കാരി ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കിയത്. അരിസോണയില്‍നിന്ന് പാസോ റോബിസിലേക്ക് പോകുന്ന വഴി ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ ലോട്ടറി വാങ്ങിയ റോസയ്ക്ക് 55555 ഡോളര്‍ സമ്മാനിച്ചു.

ഇതോടെ ആവേശമായ റോസ വീണ്ടും ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ആ പരീക്ഷണത്തിലും ഭാഗ്യം റോസയ്ക്ക് ഒപ്പമായിരുന്നു. രണ്ടാമത് സ്വന്തമാക്കിയ ലോട്ടറിയില്‍ നിന്നും റോസയ്ക്ക് 100000 ഡോളറും ലഭിച്ചു.

shortlink

Post Your Comments


Back to top button