KeralaLatest NewsNews

ബി.ജെ.പി ഓഫീസിന് നേരെ നടന്ന ആക്രമണം; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ആക്രമണത്തെ അപലപിക്കുന്നു. പാർട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

യാതൊരു വിധ സാഹചര്യങ്ങളിലും പ്രവർത്തകർ പ്രകോപിതരാകരുത് . ബി.ജെ.പി ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായും അദ്ദേഹം അറിയിച്ചു. അടുത്ത കാലത്ത് നേതാക്കന്മാർക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ ഓഫീസുകളും പ്രവർത്തകരെയും ആർ.എസ്.എസുകാർ വ്യാപകമായി ആക്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം ആക്രമണങ്ങളിൽ തകരുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് എല്ലാവരും ഓർക്കണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button