Latest NewsIndia

ജെറ്റ് എയര്‍വേസില്‍ പക്ഷിയിടിച്ചു: അപകടം ലാന്‍ഡിംഗിനിടെ

ജോധ്പുര്‍: പക്ഷിയിടിച്ച ജെറ്റ് എയര്‍വേസ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേസിലാണ് പക്ഷിയിടിച്ചത്. ജോധ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് പക്ഷിയിടിച്ചത്.

പൈലറ്റിന്റെ അവസരോചിത ഇടപെടല്‍മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനം അപകടമൊന്നും കൂടാതെ നിലത്തിറക്കുകയും ചെയ്തു. വിമാനത്തിലെ 150 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button