Latest NewsKeralaNews

പി. യു ചിത്രക്ക് പിന്തുണയുമായി സൈക്കിളില്‍ ഒരു യുവാവ്

പി. യു ചിത്രക്ക് പിന്തുണയുമായി സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ട് ഒരു
യുവാവ്. ഏഷ്യന്‍ ചാമ്പ്യനായ പി യു ചിത്രയെ ലോക അത്ലറ്റിക്ക്
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്ത അത്ലറ്റിക് ഫെഡറേഷന്‍
നടപടിക്കെതിരെ രാജ്യം മുഴുവനുമുള്ള കായികപ്രേമികള്‍ ഒരേ സ്വരത്തില്‍
പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. അത്ലറ്റിക് ഫെഡറേഷന്‍ ഈ വിഷയത്തില്‍
കോടതി നടപടികള്‍ പോലും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് പി. യു
ചിത്രക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും അത്ലറ്റിക് ഫെഡറേഷനോടുള്ള നീരസം
അറിയിച്ചുകൊണ്ടും ഒരു യുവാവിന്റെ വ്യത്യസ്തമാര്‍ന്ന പ്രതിഷേധം.

തൃശൂര്‍ ആലപ്പാട് സ്വദേശിയായ ശ്രീയേഷ് രാമദേവനാണ് സൈക്കിളില്‍
വ്യത്യസ്തമാര്‍ന്ന ഈ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നിന്നും തൃശൂര്‍ വരെ സൈക്കിളില്‍
യാത്ര ചെയ്തുകൊണ്ടാണ് വഴിനീളെ തന്റെ പിന്തുണ അറിയിച്ചുകൊണ്ട് ഈ
യുവാവ് തന്റെ ഒറ്റയാള്‍ പ്രകടനം നടത്തുന്നത്. സമസ്തമേഘലകളിലെ
കായികപ്രേമികള്‍ വിവിധതരത്തില്‍ ചിത്രക്ക് പിന്തുണയുമായി എത്തുമ്പോള്‍
മറ്റൊരു രീതിയില്‍ തന്നെക്കൊണ്ടാവുന്ന തരത്തില്‍ പ്രതിഷേധിക്കുകയാണ്
ശ്രീയേഷ്.

തിരുവനന്തപുരം ഐ. എസ്. ആര്‍. ഓവില്‍ ജോലി ചെയ്യുന്ന കായികപ്രേമിയായ ഈ
യുവാവിന് കൂട്ടുകാരുടെയും പിന്തുണയുണ്ട്. ഈ വ്യത്യസ്ത പ്രതിഷേധം പി. യു
ചിത്രക്കുള്ള പൊതുജനപിന്തുണയ്ക്ക് മുതല്‍ക്കൂട്ടാകും എന്ന് കരുതാം.

സുജിത്ത് ചാഴൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button