Latest NewsNewsIndia

10 വയസുള്ള പെൺകുട്ടിക്ക്​ ഗർഭഛിദ്രം നടത്താനുള്ള അനുമതി നിഷേധിച്ചു

ന്യൂഡൽഹി: ബലാൽസംഗത്തിനിരയായ 10 വയസുള്ള പെൺകുട്ടിക്ക്​ ഗർഭഛിദ്രം നടത്താനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. അമ്മാവൻ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന്​ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 32 ആഴ്​ച പ്രായമുള്ളതാണ്​ പെൺകുട്ടിയുടെ ഭ്രൂണം. 20 ആഴ്​ചയിൽ ​കൂടുതൽ പ്രായമുള്ള ഭ്രൂണം ഗർഭഛിദ്രം നടത്തുന്നത്​ നിയമപരമായി അനുവദനീയമല്ല.

പെൺകുട്ടിക്ക്​ ശരിയായ ചികിൽസ നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പെൺകുട്ടി കുഞ്ഞിന്​ ജന്മം നൽകുന്നതിന്​ മാനസികമായി തയാറെടുത്തിട്ടില്ലെന്ന് മാതാപിതാക്കൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button