Latest NewsIndia

ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരാഗാന്ധിയാണ്: മോദിയെക്കുറിച്ച് മെഹബൂബ മുഫ്തി പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: ഇന്ന് താരം നരേന്ദ്രമോദിയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്നാല്‍, തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരാഗാന്ധിയാണെന്നും മെഹബൂബ മുഫ്തി പറയുന്നു. എന്റെ കുട്ടിക്കാലത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു.

അതുകൊണ്ട് തന്നെ ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരയാണ്. ഇത് എല്ലാവരും അംഗീകരിക്കണമെന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്നത്തെ താരം. സമാധാനത്തിന്റെ ദൂതനാണ് അദ്ദേഹം. ചരിത്രപുരുഷനാകാന്‍ മോദിക്ക് കഴിവുണ്ടെന്നും മെഹബൂബ പറയുന്നു. മോദിയുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

കശ്മീരിനെയും ഇവിടുത്തെ ജനതയെയും എല്ലാവരും സ്വാഗതം ചെയ്യണം. ഇന്ത്യയ്ക്കുള്ളിലെ ഒരു ചെറിയ ഇന്ത്യയാണ് കാശ്മീര്‍. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 370 പ്രകാരം കാശ്മീരിനു കിട്ടിയ പ്രത്യേക പരിരക്ഷ പ്രദേശത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും മുഫ്തി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button