Latest NewsNewsIndia

മോദി മഹാ സംഭവം : ഇന്ത്യ എന്നാല്‍ ഇന്ദിരാഗാന്ധിയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുമ്പോഴും തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിര തന്നെയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്. ചരിത്ര പുരുഷനായി മാറാനും അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ നേതൃപാടവം ഒരു വലിയ മുതല്‍ക്കൂട്ടാണ്.

കശ്മീരിനെ ഈ കുഴപ്പംപിടിച്ച അവസ്ഥയില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇതൊക്കെയാണെങ്കിലും എന്നെ സംബന്ധിച്ച് ഇന്ത്യ എന്നാല്‍ ഇന്ദിരയാണ്. ഞാന്‍ വളര്‍ന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലര്‍ക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ.
ആ ഇന്ത്യ കശ്മീരിന്റെ വേദനയില്‍ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടി വന്നു. ഇന്ത്യയില്‍ ഒരു മിനി ഇന്ത്യ തന്നെയാണ് കശ്മീര്‍. കശ്മീരും ശേഷിക്കുന്ന ഇന്ത്യയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്ന രീതിയില്‍ നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളെ അവര്‍ വിമര്‍ശിച്ചു. ഞാന്‍ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടിവി അവതാരകര്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button