KeralaLatest NewsNews

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. വി​പി​ൻ, മോ​നാ​യി എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ സംഭവത്തിൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. നേ​ര​ത്തെ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ മ​ണി​ക ണ്ഠ​ൻ, പ്ര​മോ​ദ്, ഗി​രീ​ഷ്, മ​ഹേ​ഷ്, ബി​നു എ​ന്നി​വ​രു​ൾ‌​പ്പെ​ടെ ഏ​ഴു പേ​ർ പി​ടി​യി​ലാ​യി​രു​ന്നു.

ആ​ർ​എ​സ്എ​സ് ശാ​ഖാ കാ​ര്യ​വാ​ഹ​ക് ക​ല്ല​ന്പ​ള്ളി വി​നാ​യ​ക ന​ഗ​റി​ൽ കു​ന്നി​ൽ വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രയിലാണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button