Latest NewsIndia

ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍

ന്യൂ ഡല്‍ഹി ; ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന്‍ റിപ്പോര്‍ട്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയതിന് ശേഷം ബൊഫോഴ്സ് കേസ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട്‌ ചെയ്തു. 1986 ല്‍ നടന്ന ബൊഫോഴ്സ് പീരങ്കി ഇടപാടില്‍ 64 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണം ഒരുകാലത്ത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

കേസ്സുമായി ബന്ധപെട്ട് 2005 ല്‍ ഡല്‍ഹി ഹൈക്കോടതി ഹിന്ദുജ ഗ്രുപ്പിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയതിനെതിരെ ബിജെപി നേതാവായ അഡ്വക്കേറ്റ് അജയ് കുമാര്‍ അഗര്‍വാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2005 ഒക്ടോബര്‍ 18ന് അപ്പീല്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അജയ്കുമാര്‍ അഗര്‍വാളിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന്‍ കേസ് വീണ്ടും സജീവമാക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.  ബൊഫോഴ്സ് ഇടപാടില്‍ ഉന്നത നേതാക്കള്‍ക്ക് പണം നല്‍കിയിരുന്നതായ വിവരങ്ങളും ഇതോടൊപ്പം  പുറത്ത് വന്നിരുന്നു.  

വിഷയം അന്വേഷിക്കുന്ന പാര്‍ലമെന്റ് സമിതി നേരത്തെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാത്തതിന് സിബിഐയെ വിമര്‍ശിച്ചപ്പോള്‍, സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കാതിരുന്നതെന്ന്‍ സിബിഐ മറുപടി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button