KeralaLatest NewsNews

ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം :  സംസ്ഥാനത്ത് സിപിഎം – ബിജെപി രാഷ്ട്രീയസംഘര്‍ഷം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമാധാനശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതായി സൂചന. സമാധനശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ എന്നിവരെ മുഖ്യമന്ത്രി നേരില്‍ക്കാണുമെന്നാണു സൂചന. ഇതിനു ശേഷം നേതാക്കള്‍ ഒരുമിച്ച് മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംയമനം പാലിക്കാനും സമാധാനത്തിനു ഭംഗം വരുത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കാനുള്ള സാധ്യതയുണ്ട്.

രാവിലെ , മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയിരുന്നു . ആക്രമ രാഷ്ട്രീയം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ഗവര്‍ണര്‍ അറിയിച്ചു. ഈ കൂടികാഴ്ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രാജ്ഭവന്‍ പത്രക്കുറിപ്പും പുറത്തിറക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close