Latest NewsNewsIndia

പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്. ഇന്ത്യയിലെ വെട്ടിപ്പ് 11,010 കോടി രൂപയോളമാണ്. 32 രാജ്യങ്ങളിൽ നിന്നു മൊസാക് ഫൊൻസെകയുടെ സേവനം പ്രയോജനപ്പെടുത്തി വിദേശത്തു കമ്പനികൾ രജിസ്‌റ്റർ ചെയ്‌ത ഇന്ത്യക്കാരെക്കുറിച്ചു കേന്ദ്ര സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നികുതിയില്ലാത്ത രാജ്യങ്ങളിൽ കമ്പനികൾ രജിസ്‌റ്റർ ചെയ്‌തവരെക്കുറിച്ചുള്ള അന്വേഷണത്തിൽ ഏകദേശം 11,010 കോടി രൂപയുടെ വെട്ടിപ്പ് ഇതുവരെ കണ്ടെത്തിയെന്നാണു ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി പാർലമെന്റിൽ പറഞ്ഞത്.

മധ്യ അമേരിക്കൻ രാജ്യമായ പാനമയിലേക്കു സ്വന്തം രാജ്യത്തെ നികുതി വെട്ടിക്കാൻ വമ്പൻമാർ ചെല്ലുന്നതിന്റെ ചരിത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. യുഎസിലെ നികുതികളിൽ നിന്നു രക്ഷപ്പെടാൻ സ്‌റ്റാൻഡേർഡ് ഓയിലിന്റെ കപ്പലുകൾ രജിസ്‌റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയാണു തുടക്കം മാത്രമല്ല ഇന്നും ഒട്ടേറെ കപ്പൽ കമ്പനികൾ പാനമയുടെ ‘സേവനം’ പ്രയോജനപ്പെടുത്തുന്നു.

പാനമ രേഖകളിൽ പരാമർശിക്കപ്പെടുന്ന എഴുനൂറിലേറെ ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഡിഎൽഎഫിന്റെ കെ.പി.സിങ്, ഇന്ത്യാ ബുൾസിന്റെ സമീർ ഗെലോട്ട്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മകൻ അഭിഷേക് തുടങ്ങിവരാണു പട്ടികയിലെ പ്രമുഖർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button