Home & Garden

ചുമരുകള്‍ക്ക് നിറം നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും നാം ചിന്തിക്കുന്നത് സുഖമായി ജീവിക്കാന്‍ ഒരു വീടും കുറച്ചു സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. ഇനി പുതുതായി വീട് പണിഞ്ഞു തുടങ്ങുമ്പോഴോ, ആദ്യം തൊട്ടു ചിന്തിച്ചു തുടങ്ങുന്ന ഒന്നാണ് ചുമരുകള്‍ക്ക് ഏതു നിറം നല്‍കണം എന്ന്. ഇന്റീരിയര്‍ ചെയ്യുമ്പോള്‍ അതിപ്രധാനമാണ് നിറങ്ങളുടെ ഭാഗം. വീടിന്റെ ചുമരുകള്‍ക്ക് ഏതെല്ലാം നിറമടിച്ചാലാണ് ആകര്‍ഷകമാകുക എന്ന് നോക്കാം. വീട്ടിലേക്ക് ആരാദ്യം കയറി വന്നാലും ശ്രദ്ടിക്കുന്നത് ലിവിങ് റൂം ആയിരിക്കും. അതുകൊണ്ട് തന്നെ, സ്വാഗതമേകുന്ന പ്രതീതി സൃഷ്ടിക്കാന്‍ ഏറ്റവും നല്ലത് വാം കളേഴ്‌സ് ഉപയോഗിക്കുന്നതാണ്. ഇനി അടുക്കളയുടെ കാര്യത്തില്‍ മഞ്ഞ നിറം അടിക്കുന്നതാണ് നല്ലത്. ഈ നിറം പോസിറ്റിവിറ്റിയുടെയും ആത്മവിശ്വാസത്തിന്റെയും തോത് വര്‍ദ്ധിപ്പിക്കും. ഇനി ഹോം ഓഫീസുള്ളവരാണെങ്കില്‍ നീല നിറമാണ് നല്ലത്. ഉല്‍പ്പാദനക്ഷമത കൂട്ടുന്ന നിറമാണ് ഇത്.
ചെറിയ കുട്ടികളുടെ മുറിയില്‍ പിങ്ക് കളര്‍ നന്നായി യോചിക്കും. എക്‌സർസൈസ് ചെയ്യാനുള്ള റൂമിന് ഓറഞ്ച്, റെഡ് നിറങ്ങളാണ് അഭികാമ്യം. മനസ്സിനു ശാന്തത ലഭിക്കാനായി പ്രാര്‍ത്തിക്കുന്ന സ്ഥലത്ത് ലൈറ്റ് ബ്രൗണ്‍, വൈറ്റ് നിറങ്ങളാണ് ചേരുന്നത്. ഇത്തരത്തില്‍ ചുമരുകള്‍ക്ക് നിറം നല്‍കിയാല്‍ മനസ്സിനുണ്ടാവുന്ന ശാന്തത വലുതായിരിക്കും എന്ന് മാത്രമല്ല, അല്‍പ്പം വ്യത്യസ്ത രീതിയില്‍ ജീവിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button