Latest NewsKeralaNews

ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം

കൊല്ലം: ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിന്റെ ബാക്ക് സീറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ കടുത്ത ശകാരം ലഭിച്ചത്. ഉമ്മന്‍ചാണ്ടി കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കരുമാലില്‍ സുകുമാരന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു.

നാടകീയമായ സംഭവം ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അരങ്ങേറിയത്. മറിയാമ്മ ഉമ്മന്‍ കാറില്‍ കയറാന്‍ ശ്രമിച്ച ബിന്ദു കൃഷ്ണയോട് ഇറങ്ങിപോകാന്‍ കൈ ഉയര്‍ത്തി ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി വിലക്കിയെങ്കിലും പിന്മാറിയില്ല. തനിക്ക് കാറില്‍ മറ്റുള്ളവര്‍ കയറുന്നത് ഇഷ്ടമല്ലെന്ന് മറിയാമ്മ തുറന്നടിച്ചു. ചടങ്ങിനെത്തിയവര്‍ കാറിനടുത്ത് വന്നതോടെ നാണക്കേട് കാരണം ബിന്ദുകൃഷ്ണ കാറില്‍ കുടുങ്ങിയ അവസ്ഥയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം ഡ്രൈവര്‍ പെട്ടെന്ന് വണ്ടിയെടുത്തതോടെ രംഗം ശാന്തമാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button