Latest NewsNewsIndia

പതിനാലുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ച് : പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ : എന്താണ് ബ്ലൂവെയ്ല്‍ ചലഞ്ച്

 

മുംബൈ: പതിനാലുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ച് . ഇന്ത്യയില്‍ ഇത്തരത്തിലുള്ള മരണം ആദ്യത്തേതെന്നും സ്ഥിരീകരണം. മുംബൈയിലാണ് 14കാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.. ബ്‌ളൂവെയ്ല്‍ ചലഞ്ച് ആണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. . മുംബയിലെ അന്ധേരി സ്വദേശിയായ ഒമ്പതാം ക്‌ളാസുകാരനാണ് ആത്മഹത്യ ചെയ്തത്.

കുട്ടിയുടെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബ്ലൂവെയ്ല്‍ ചലഞ്ചിനെ സംബന്ധിക്കുന്ന് ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുട്ടിയുടെ സുഹൃത്തുക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷ്ണര്‍ എന്‍.ഡി. റെഡ്ഡി അറിയിച്ചു.

എന്താണ് ബ്ലൂ വെയ്ല്‍ ചലഞ്ച്

ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡെവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button