Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണിയുടെ നിർണ്ണായക മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസ് മുൻപാകെ നിർണ്ണായക മൊഴികൾ നൽകിയതായി റിപ്പോർട്ട്. സുനിലിനെ അറിയാമെന്നും സുനിൽ വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി അന്വേഷണ സംഘത്തിനോട് പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് സുനിലിനോട് താൻ അങ്ങനെ സംസാരിച്ചതെന്നും അപ്പുണ്ണി പറഞ്ഞു.

കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂർ ബസ്സ്റ്റാൻഡിൽ പോയിരുന്നതായും അപ്പുണ്ണി പറഞ്ഞു. സുനിലിനോട് താൻ സംസാരിച്ചതത്രയും ദിലീപ് പറഞ്ഞതുപോലെ ആണെന്നും അപ്പുണ്ണി മൊഴി നൽകി. കൂടാതെ തനിക്ക് ഗൂഢാലോചനയെ പറ്റി അറിയില്ലെന്നും അപ്പുണ്ണി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button