KeralaLatest News

ഷോക്കേറ്റ് ആ​ന​പ്പു​റ​ത്തി​രു​ന്ന പാ​പ്പാന് ദാരുണാന്ത്യം

പാലോട് ;ഷോക്കേറ്റ് ആ​ന​പ്പു​റ​ത്തി​രു​ന്ന പാ​പ്പാന് ദാരുണാന്ത്യം. വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേറ്റ് കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​നി​ക്കാ​ട് പ​ള്ളി​ക്ക​ത്തോ​ട് തു​രു​ത്തി​ൻ​മേ​ൽ വീ​ട്ടി​ൽ അ​ഖി​ലേ​ഷ് (23 ) ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചോ​നം​വി​ള – മീ​ൻ​മു​ട്ടി റോ​ഡി​ലായിരുന്നു സംഭവം. ഷേ​ക്കേറ്റ്​ വി​ര​ണ്ട ആ​ന​യെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ആ​ന​യു​ടെ പാ​പ്പാ​ന്മാ​ർ ചേർന്നാണ് തളച്ചത്.

ആ​ന​യെ കു​ളി​പ്പി​ച്ച ശേ​ഷം തീ​റ്റ​യ്ക്കാ​യി വെ​ട്ടി​യി​ട്ട ഓ​ല എ​ടു​ക്കാ​നാ​യി പു​ര​യി​ട​ത്തി​ൽ നി​ന്ന് റോ​ഡി​ലേ​ക്കു ക​യ​റവേ താ​ഴ്ന്നു കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി അ​ഖി​ലേ​ഷ് തെ​റി​ച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ഇയ്യാളെ ​ആശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button