Latest NewsTechnology

ഇന്റെലിനെ പിന്നിലാക്കി സാംസങ്

കാലിഫോർണിയ: സ്മാർട്ട് ഫോണിൽ മാത്രം ഒതുങ്ങുന്നതല്ല ഇനി സാംസങിന്റെ വിജയഗാഥ. ഇപ്പോൾ ചിപ്പ് നിർമ്മാണത്തിലും സാംസങ് മുന്നിലെത്തിയിരിക്കുകയാണ്. ഇന്റെലിനെ പിന്തള്ളിയാണ് സാംസങ് ഈ നേട്ടം കരസ്ഥമാക്കിയത്. റെക്കോർഡ് ലാഭം നേടി മുന്നേറുന്ന സാംസങ് ചിപ്പ് നിർമാണത്തിലെ വൈവിധ്യ സംരഭങ്ങളിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. ഇന്റൽ ഇപ്പോഴും കമ്പ്യൂട്ടർ ചിപ്പുകളിലും സിമ്പിൾ പ്രൊസസ്സറുകളിലും ശ്രദ്ധ വെയ്ക്കുമ്പോൾ സാംസങ് മൊബൈൽ സ്മാർട്ട് കാർ ഐഒടി എന്നിവയ്ക്കായുള്ള ചിപ്പുകളാണ് നിർമ്മിക്കുന്നത്. വരും വർഷങ്ങളിലും ഈ മേഖലയിൽ സാംസങിന് തന്നെയായിരിക്കും മേൽക്കൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button