KeralaLatest NewsIndiaNewsInternationalGulfReader's Corner

നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ

സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച സാഹചര്യം കണക്കിലെടുത്ത് എല്ലാ പ്രവിശ്യകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മാത്രമല്ല, ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശികള്‍ സ്വന്തമായി ജോലി ചെയ്യുന്നതും, വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്നതും, രാജ്യത്ത് നിയമ ലംഘനമാണ്. അതുമാത്രമല്ല, തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയുമില്ല. അതുകൊണ്ട് തന്നെ, സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. ഇനി, ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യാമെന്നും കരുതണ്ട. ഇങ്ങനെ ചെയ്യുന്നതും നിയമ ലംഘനമാണെന്ന് ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button