Latest NewsFacebook Corner

ആർ എസ് എസ് കാര്യവാഹകിന്റെ പൈശാചികമായ കൊലയുടെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് സഹയാത്രികന്റെ പ്രതികരണം വൈറലാകുന്നു

തിരുവനന്തപുരം ശ്രീകാര്യത്തു നടന്ന ആർ എസ് എസ് കാര്യവാഹിന്റെ ക്രൂരമായ കൊലപാതകത്തിനെ അപലപിച്ച് ഒപ്പം കമ്യൂണിസ്റ് സഹചാരികളെ പലതും ഓർമ്മിപ്പിച്ച് കമ്യൂണിസ്റ് അനുഭാവിയായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. അക്രമികളെ ചങ്ങലക്കിടാൻ നേതൃത്വം തയ്യാറാകണം എന്നാണു ശ്രീജിത്തിന്റെ പോസ്റ്റ്. പോസ്റ്റിന്റെ അടിയിൽ പലരും അനുകൂലിച്ചും വിയോജിച്ചും കമന്റുകൾ ഇട്ടിട്ടുണ്ട്. പോസ്റ്റ് കാണാം:

പ്രത്യയശാസ്ത്രപരമായും, രാഷ്ട്രീയമായും വ്യക്തിപരമായി എനിക്ക് ഏറ്റവും വിയോജിപ്പും, വിദ്വേഷവുമെല്ലാമുള്ളവരാണ്‌ RSS സംഘ്പരിവാറുകാർ എന്നാൽ ചെഗുവേരയുടെ ചിത്രമുള്ള ടീ ഷർട്ടുമണിഞ് ജനാധിപത്യം സംരക്ഷിക്കാൻ വടിവാളുമായ് രാഷ്ട്രീയ എതിരാളിയുടെ പച്ചയിറച്ചിയിൽ ബൊളീവിയൻ വിപ്ലവം രചിക്കാനിറങ്ങിയ പുലയാടിമക്കളെ ചങ്ങലയ്ക്കിടാൻ നേതൃത്വം തയ്യാറാകണം എന്ന് പറയാതെ വയ്യ !മുൻവിധിയോടെയല്ല എങ്കിലും ഓർമിപ്പിക്കുകയാണ്, നിയമപരമായി ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കാൻ അവകാശമുള്ള രാജ്യമാണ് നമ്മുടേത്.

നിയമപരമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തപക്ഷം അതിൽ പ്രവർത്തിക്കുന്നതിനോ വിശ്വസിക്കുന്നതിനോ ആർക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ‘Being a Maoist is not a crime’ എന്ന് പോലും അതായത് ഒരു തീവ്രവാദ സംഘടനയായിരുന്നിട്ടും അതിന്റെ ആശയങ്ങളോട് ഐക്യദാർട്യം പ്രഖ്യാപിക്കുന്നതു കുറ്റമല്ല എന്ന് സംസ്ഥാനത്തെ പരമോന്നത നീതിപീഠം/ ബഹു ഹൈക്കോടതി പറഞ്ഞത് ഓർക്കുന്നില്ലേ ??ഓട്ടോറിക്ഷയുടെ ചക്രങ്ങൾ എണ്ണുന്നതിനേക്കാൾ ഈസിയായി എണ്ണാൻ പറ്റുന്നത്രയും നാട്ടിൽ മാത്രം നട്ടുവളർത്താനായ വിപ്ലവ രാഷ്ട്രീയവും കൊണ്ട് രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും , രാജ്യം തന്നെയും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെ കൊല്ലാൻ നടന്നാൽ സഖാക്കളെ ഇന്ന് അംഗബലം വെച്ച് മാത്രം നോക്കിയാൽ 7 മിനിറ്റും 13 സെക്കന്റും മതി ഈ കോലോത്ത് നാട്ടിലെ മുഴുവൻ ചുവന്ന പ്രത്യയ ശാസ്ത്രം തന്നെയില്ലാതാക്കാൻ.

അതുകൊണ്ടു ആശയത്തെ ആശയം കൊണ്ട് നേരിടാനും , രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടു നേരിടാനുമുള്ള പക്വത കാണിയ്ക്കണം. എതിരാളികളുടെ കൈകൾ ബാങ്കിൽ പണയത്തിലല്ല. ആരും മാങ്ങ പറിക്കാനും പോയിട്ടില്ല. രാജ്യം ഭരിക്കുന്ന പാർട്ടി ഓഫിസ് പോലീസ് നോക്കി നിൽക്കെ ആക്രമിച്ചതിനെതിരെ ഒന്നും ചെയ്യാതിരുന്നത് അവരുടെ ബലഹീനതയാണെന്നും കരുതരുത്. കണ്ണൂരിൽ അനുഭവസ്ഥരാണല്ലോ നിങ്ങളും അവരും ഞങ്ങൾ പൊതുജനങ്ങളും ?
പിന്നെ ഭരണത്തിന്റെ തണലിലാണ് ഈ അഹങ്കാരമെങ്കിൽ so called ഫെഡറൽ സിസ്റ്റത്തെക്കുറിച്ചു ഒന്ന് നന്നായി വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.

ഡൽഹിക്കു കീഴിലാണ് തിരുവന്തോരം. ഇപ്പോൾ രാഷ്ട്രപതി ഭവനിലിരിക്കുന്ന സർവ്വസൈന്യാധിപനുണ്ടല്ലോ അതായത് യുദ്ധ പ്രഖ്യാപനങ്ങൾ നടത്താൻ കെൽപ്പുള്ള രാജ്യത്തെ ഒരേയൊരാൾ ഇന്ത്യയുടെ പ്രഥമ പൗരൻ മൂപ്പർ ഇന്ന് നിങ്ങൾ തിരുവന്തോരത്ത് കൊന്നു തള്ളിയ മനുഷ്യൻ പ്രവർത്തിച്ച അതേ സംഘടനയിൽ/ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പ്രഖ്യാപിതനായ ഒരാളാണ്. റേസിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തിയെങ്കിലും അദ്ദേഹത്തിലും ഒരു സംഘ പ്രവർത്തകന്റെ ആയങ്ങളും വികാരങ്ങളുമുണ്ടാകും എന്നത് മറക്കണ്ട. എക്സികുട്ടീവിന്റെ തലവനായ പ്രധാനമന്ത്രിയുടെ സംഘ രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ പറയണ്ടല്ലോ … ?
അതുകൊണ്ട് ആ അധികാര ഗർവ്വും അവസാനിപ്പിച്ചു നമുക്ക് ആശയം കൊണ്ടും സമരം കൊണ്ടും പ്രതിഷേധം കൊണ്ടും നേരിടാം വാ ഒരു സംശയവും വേണ്ട വർഗ്ഗീയ സമീപനം ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തെ  നേരിടാൻ ആയുധങ്ങളില്ലാതെ , ചോര പൊടിയാതെ മുൻപന്തിയിൽ ഞാനുണ്ടാകും..
അവരും നിങ്ങളും നമ്മളും ആരും
കൊല്ലപ്പെടാതിരിക്കട്ടെ☠

shortlink

Related Articles

Post Your Comments

Related Articles


Back to top button