Latest NewsKeralaCinemaNews

ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യർ, ദിലീപ് എന്നിവരുടെ ബന്ധുക്കളിലേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ദിലീപിന്റെ സഹോദരനടക്കം മൂന്നു പേരെ ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നു . അന്വേഷണത്തിന്റെ ഭാഗമായി മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിച്ചുവരുത്തി.

ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം ബന്ധുക്കളിലേയ്ക്ക് തിരിഞ്ഞത് . അപ്പുണ്ണി നിർണായക വിവരങ്ങൾ പോലീസിന് നൽകിയെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രധാന പ്രതിയായ പൾസർ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button