Life Style

കടലാസില്‍ പൊതിഞ്ഞ് പലഹാരം കഴിക്കുന്നവരാണോ നിങ്ങള്‍? മരണം വരെ സംഭവിക്കാം

പ്ലാസ്റ്റിക് നിരോധനം വന്നതോടെ കടലാസാണ് പലതിനും ഉപയോഗിക്കുന്നത്. വണ്ടിപ്പീടികകളിലും മറ്റും പണ്ട് മുതലേ പലഹാരം കടലാസില്‍ പൊതിഞ്ഞാണ് കൊടുക്കുന്നത്. പത്രക്കടലാസിലാണ് പലഹാരങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്നത്. ഇങ്ങനെ പൊതിഞ്ഞ പലഹാരങ്ങള്‍ കഴിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം.

ഭഷ്യ സുരക്ഷാ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരേയും ഞെട്ടിക്കും. ഇങ്ങനെ ഭക്ഷണം കഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആഹാര സാധനങ്ങള്‍ അച്ചടിച്ച കടലാസില്‍ പൊതിയുമ്പോള്‍ കടലാസിലെ ഈയം പുറത്ത് വരുന്നു. ഈ ഈയവും ആഹാരത്തിനൊപ്പം ശരീരത്തില്‍ കടക്കുന്നു. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഈയം ശരീരത്തില്‍ കടക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, പെരുമാറ്റവൈകല്യം, ചിന്താശേഷിക്കുറവ്, മറവി, അലസത, എന്നിവയ്ക്കും കാരണമാകുന്നു. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button