KeralaLatest NewsIndia

കേരളത്തിലെ ബി.ജെ.പി നേതാക്കളെ വധിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

കണ്ണൂർ ; കേരളത്തിലെ ബി.ജെ.പി നേതാക്കളെ വധിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്തി ഇരുസംസ്ഥാനങ്ങളിലെയും ബിജെപി, വിഎച്ച്പി നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി മലയാളി ഭീകരന്‍ കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ വെള്ളുവക്കണ്ടിയാണ് ഡൽഹി പൊലീസിന്  മൊഴി നല്‍കിയത്.

ഷാജഹാന്‍ ഇന്ത്യയിലെത്തുന്നതു സംബന്ധിച്ച് യുഎസ് ചാരസംഘടനയായ സിഐഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് ഇയാളെ പിടികൂടിയത്. ഷാജഹാനെ നിരീക്ഷിച്ചിരുന്ന സിഐഎ ഡല്‍ഹിയില്‍ ഇയാളെത്തുന്ന വിമാനത്തിന്റെ വിശദാംശങ്ങള്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസിന് കൈമാറിയിരുന്നു.

വ്യാജ പാസ്‌പോര്‍ട്ടുമായി തുര്‍ക്കി വഴി സിറിയയിലേക്കു കടക്കുകയായിരുന്നു ഷാജഹാന്റെ ലക്ഷ്യം. രണ്ടാം തവണയാണ് ഇയാള്‍ തുര്‍ക്കിയിലെത്തിയത്. ചെന്നൈയില്‍നിന്നു കഴിഞ്ഞ ഫെബ്രുവരി ആദ്യം എത്തിയപ്പോള്‍, വ്യാജ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത അധികൃതര്‍ ഇയാളെ തിരിച്ചയച്ചിരുന്നു.

ഷാജഹാനുവേണ്ട സഹായങ്ങള്‍ ചെയ്തത് ചെന്നൈയില്‍ മുസ്തഫയെന്നു പേരുള്ള ആളാണെന്നും ടെലഗ്രാം വഴി ഇയാള്‍ ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button