KeralaLatest News

തെരുവില്‍നിന്ന് രണ്ട്‌ലക്ഷം രൂപ കിട്ടിയ യുവാവ് ചെയ്തത് ആരെയും അത്ഭുതപ്പെടുത്തും

ആലപ്പുഴ: തെരുവില്‍ നിന്ന് പണം കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും? ബംബര്‍ ലോട്ടറി അടിച്ച അവസ്ഥയായിരിക്കും പലര്‍ക്കും. എന്നാല്‍, ഇവിടെയൊരു യുവാവ് ചെയ്തത് എല്ലാവര്‍ക്കും മാതൃകയാണ്. രണ്ട് ലക്ഷം രൂപ കിട്ടിയ യുവാവ് ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്.

ഹൈവേയുടെ സമീപത്ത് ഒരു ചെറിയ പൊതി കണ്ട സണ്ണി തുറന്നു നോക്കുകയായിരുന്നു. അടുത്ത പോലീസ് സ്റ്റേഷനായ നോര്‍ത്ത് സബ് ഇന്‍സ്പെക്ടറുടെ മുന്നിലെത്തി വിവരങ്ങള്‍ പറയുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ സ്റ്റേഷനിലേക്ക് ഓടിയെത്തി. താന്‍ മലപ്പുറം വണ്ടൂര്‍ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനായ അരുണ്‍ അണെന്നും താന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നും അയാള്‍ പറഞ്ഞു.

അമ്മയുടെ ചികിത്സ ചിലവിനായ് കടം വാങ്ങിയ പണമായിരുന്നു അതെന്ന് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പരാതി ശരിയാണോ എന്നു പരിശോധിച്ചു പണം അരുണിനു മടക്കി നല്‍കി. നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കിയ സണ്ണിക്ക് 2000 രൂപ പാരിതോഷികം നല്‍കിയാണ് അരുണ്‍ പോയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button