Latest NewsNewsIndia

ഭീകരരുമായി ഏറ്റുമുട്ടൽ : മേജറും ജവാനും കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മേജറും ജവാനും കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഷോപിയാനിലെ സയ്പോറ ഗ്രാമത്തിലെത്തിയ പട്ടാളക്കാരാണ് ഏറ്റുമുട്ടലിൽ മരിച്ചത്. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ ഗോപാൽപോറ ഗ്രാമത്തിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇന്‍റലിജൻസ് ഏജൻസികൾ നൽകിയ വിവരമനുസരിച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു സൈനികര്‍ സംഭവസ്ഥലത്തെത്തിയത്.
അതേ സമയം, മെയ് ഒന്നിന് നടന്ന ബാങ്ക് കവർച്ചയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരർ എന്നാണ് വിവരം. ബാങ്ക് കവർച്ചക്കിടെ അഞ്ച് പോലീസുകാരും ബാങ്കിലെ രണ്ട് സുരക്ഷാജീവനക്കാരും വെടിയേറ്റ് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button