Latest NewsNewsIndia

ഇന്ത്യയിലെ പാലങ്ങള്‍ അപകട ഭീഷണിയിൽ

ന്യൂഡൽഹി: ഇന്ത്യയിലെ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങൾ തകർച്ചാ ഭീഷണിയിലാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ആകെ 1.6 ലക്ഷം പാലങ്ങളാണ് ഉള്ളത്. ഇതിൽ നൂറെണ്ണം പൂര്‍ണമായും അപകടാവസ്ഥയിലാണ്, അറ്റകുറ്റപ്പണികൾ ഉടൻ നടത്തിയില്ലെങ്കിൽ ഗുരുതരമായ അപകടങ്ങൾ നടക്കാന്‍ സാധ്യതയുണ്ട്, രാജ്യത്ത് മികച്ച റോഡുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. റോഡുകൾക്കാവശ്യമായി പലപ്പോഴും ഒരുപാട് സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുന്നതിലും വരുന്ന പ്രശ്നങ്ങളാണ് റോഡ് നിർമ്മാണത്തിൽ ചിലപ്പോഴക്കെ കാലതാമസം വരുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 3.85 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികൾ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button