Latest NewsInternational

വിമാനങ്ങള്‍ കൂട്ടിമുട്ടി: റണ്‍വേയില്‍വെച്ചാണ് അപകടം

ജക്കാര്‍ത്ത: വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിമുട്ടി. വന്‍ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇന്‍ഡോനീഷ്യന്‍ നഗരമായ മെഡാനിലാണ് സംഭവം. വിമാനങ്ങളുടെ ചിറകുകള്‍ കത്തിനശിച്ചു. ഒരു വിമാനം റെണ്‍വെയിലിറങ്ങുകയും മറ്റൊന്ന് പറന്നുയരുകയും ചെയ്യുന്നതിനിടയില്‍ ചിറകുകള്‍ തട്ടിയാണ് അപകടമുണ്ടായത്.

ലയണ്‍ എയറിന്റെ ബോയിങ് വിമാനം സുമാത്രയിലെ ക്വലനാമു വിമാനത്താവളത്തിലെ റണ്‍വെയിലിറങ്ങി നീങ്ങുമ്പോള്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന വിങ്‌സ് എയര്‍ ക്രാഫ്റ്റിന്റെ ചിറകില്‍ തട്ടുകയായിരുന്നു. രണ്ടു വിമാനങ്ങളും ലയണ്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button