Latest NewsKerala

പൊലീസ് ജീപ്പു കണ്ട് ഭയന്നോടിയ 18കാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

തൃശ്ശൂര്‍ ; പൊലീസ് ജീപ്പു കണ്ട് ഭയന്നോടിയ 18കാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശി സജിന്‍ ബാബുവാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ചെട്ടിയങ്ങാടി ജങ്ഷനിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് തിരിച്ച് വരികയായിരുന്ന സജിനും സുഹൃത്ത് അഭിജിത്തും വഴിയിൽ കണ്ട ഭിന്നലിംഗക്കാരുമായി സംസാരിക്കുന്നതിനിടെ അതുവഴി വന്ന പൊലീസ് ജീപ്പ് കണ്ട് ഭയന്ന് ഓടുകയായിരുന്നു. മാരാര്‍ റോഡ് ജങ്ഷനില്‍ സജിനെ കാണാതായെന്നും തുടര്‍ന്ന് ഏറെ തിരഞ്ഞശേഷം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നെന്നും അഭിജിത്ത് പറഞ്ഞു.

 പോലീസ് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് കെട്ടിടത്തിന്റെ അരികിലൂടെ ഓടിയ സജിന്‍ കിണറ്റില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ എത്തുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമാണുണ്ടായത്. അതേസമയം  സജിന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജിക്ക് നിര്‍ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button