Latest NewsInternational

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒമാനിൽ വിപുലമായ ഒരുക്കം…

മസ്‌കറ്റ്‌:  ഇന്ത്യയുടെ 71-ാമത് സ്വാതന്ത്ര്യദിനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം വിപുലമായി ആഘോഷിക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഇന്ദ്ര മണി പാണ്ഡേ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള പ്രമുഖ ഇന്ത്യക്കാർ, ഇന്ത്യൻ വംശജർ, നയതന്ത്ര പ്രതിനിധികൾ, ഒമാനി സർക്കാർ ഉദ്യോഗസ്ഥർ, വാണിജ്യ പ്രമുഖർ തുടങ്ങിയവർ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംബന്ധിക്കും.

രാജ്യത്തെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുകളും ഇന്ത്യൻ സ്‌കൂളുകളും ഈ ആഘോഷങ്ങളിൽ പങ്കാളികളാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതിയോടെ രണ്ട് പ്രമുഖ നൃത്ത സംഘങ്ങളെ ആഘോഷത്തിന്റെ ഭാഗമായി ഒമാനിലെത്തിക്കും. സെമിനാർ, പ്രബന്ധ രചനാ മത്സരം, ചിത്രരചനാ മത്സരം, സംസ്‌കാരിക പ്രകടനങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവയും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button