KeralaLatest NewsNews

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് സിപിഎം പോളിറ്റ്ബ്യുറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിനെകുറിച്ച് കുമ്മനം രാജശേഖരൻ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് സിപിഎം പോളിറ്റ്ബ്യുറോ പുറത്തിറക്കിയ വാർത്താക്കുറിപ്പ് യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതിൽ പറയുന്ന കണക്കുകൾ എവിടെ നിന്ന് കിട്ടിയെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കണം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിൽ 18 കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. അതിൽ തന്നെ 14 എണ്ണവും ബിജെപി ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസുകളാണ്.

കേരളത്തിൽ വാഹനം ഇടിച്ച് മരിക്കുന്നവരും ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി മരിക്കുന്നവരുമൊക്കെ ബിജെപി അക്രമത്തിൽ കൊല്ലപ്പെടുന്നവരായി ചിത്രീകരിക്കുന്നത് അപഹാസ്യമാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ഷിബു, ജിഷ്ണു എന്നിവരെ കൊന്ന കേസിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൻമാര്‍ പ്രതികളാണ്. മാത്രവുമല്ല ഇത് ഗുണ്ടാ കുടിപ്പകയാണെന്ന് പൊലീസ് തന്നെ കണ്ടെത്തിയിട്ടുമുണ്ട്. ആലപ്പുഴത്തന്നെ മുഹമ്മദ് മുഹസിൻ കൊല്ലപ്പെട്ടത് ഏതോ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിലാണ്. ആലപ്പുഴയിലെ അനന്ദു കൊല്ലപ്പെട്ടത് സ്കൂൾ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ വഴക്കിന് ശേഷമാണ്. കണ്ണൂരിലെ പിണറായിയിൽ സിവി രവീന്ദ്രൻ മരിച്ചത് വാഹനം കയറിയാണെന്ന് പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിലൊന്നും ഒറ്റ ബിജെപി ആർഎസ്എസ് പ്രവർത്തകർ പ്രതികളുമല്ല. പിന്നെങ്ങനെയാണ് ഇതിന്‍റെയൊക്കെ ഉത്തരവാദിത്തം ആർഎസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കാവുന്നത്.?. കുമ്മനം ചോദിച്ചു. പിണറായി വിജയൻ അധികാരത്തിലെത്തിയ ശേഷം തൃശൂരിലും മലപ്പുറത്തുമൊന്നും രാഷ്ട്രീയ കൊലപാതക കേസിൽ ബിജെപി പ്രവർത്തകർ പ്രതികളായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഉത്തരേന്ത്യൻ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് കേരളത്തിൽ വിതരണം ചെയ്യാതിരിക്കാനെങ്കിലും സിപിഎം ശ്രദ്ധിക്കണമായിരുന്നു. ഇത്തരം കള്ളപ്രചരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനേ ഉപകരിക്കൂ. ഏത് സമാധാന ശ്രമങ്ങളുമായും ബിജെപി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button