Latest NewsKeralaNews

പ്രവാസിയായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം വീട്ടിലെത്തിയ കാമുകന്‍ വീട്ടമ്മയെ കുടിപ്പിച്ചുകിടത്തി; പിന്നെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

അഞ്ചല്‍•പ്രവാസിയായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം വീട്ടിലെത്തിയ കാമുകന്‍ കാമുകിയായ വീട്ടമ്മയെ മൂക്കറ്റം മദ്യം കുടിപ്പിച്ചുകിടത്തിയ ശേഷം കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഏരൂര്‍ മണലില്‍ സ്വദേശി സുരേഷിനെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മേയ് 19 നാണ് സംഭവം. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിയുമായി അടുപ്പത്തിലായിരുന്ന സുരേഷ് അസമയത്ത് കാമുകിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇതിനിടെ നാട്ടിലെത്തിയ ഭര്‍ത്താവ് തമിഴ്നാട്ടില്‍ പോയ തക്കംനോക്കിയാണ് മേയ് 19 ന് രാത്രി സുരേഷ് വീണ്ടും എത്തിയത്. സുരേഷ് കൊണ്ടുവന്ന മദ്യം ഇരുവരും ചേര്‍ന്ന് അകത്താക്കി. മൂക്കറ്റം മദ്യപിച്ച കാമുകി അബോധാവസ്ഥയിലായ സമയത്താണ് 15 കാരിയായ മകളെ സുരേഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ ഭയന്ന സുരേഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പേടിച്ച് പെണ്‍കുട്ടി ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ അമ്മയെ കാണാതിരുന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.

സുരേഷിനെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം (പോസ്കോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button