Latest NewsNewsInternational

അപൂര്‍വ ഹൃദ്രോഗമുള്ള പാക്കിസ്ഥാനിയായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ

മൂന്നു വയസുള്ള പാക്കിസ്ഥാനിയായ അപൂര്‍വ ഹൃദ്രോഗമുള്ള കുട്ടിക്കു ഇന്ത്യയില്‍ ചികിത്സ നല്‍കി. 200,000 കുട്ടികളില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗമാണ് പാക്കിസ്ഥാനി ബാലനു ഉണ്ടായിരുന്നത്.
മുഹമ്മദ് ബിലാല്‍ എന്ന ബാലനാണ് രോഗത്തിന്റെ ക്ലേശത അനുഭവിച്ചത്. ഹൃദയത്തിന്റെ വലതുവശത്തുള്ള പേശികള്‍ ദുര്‍ബലവും വിശാലവുമാകുന്ന അപൂര്‍വ രോഗമാണ് കുട്ടിക്കു ഉണ്ടായിരുന്നത്. ഇതു ഹൃദയത്തിന്റെ ഇടതു അറിയില്‍ സമ്മര്‍ദ്ദം വര്‍ധിക്കാനുള്ള കാരണമായിയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
അതിന്റെ ഫലമായി കുട്ടിയുടെ ഹൃദയം ശരിയായി പ്രവര്‍ത്തിച്ചില്ലെന്നും പമ്പ് രക്തം തന്റെ ശ്വാസകോശത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ജെയ്‌പെ ആശുപത്രിയിലെ ഡയറക്ടര്‍ (പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി) രാജേഷ് ശര്‍മ്മ പറഞ്ഞു. .
പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇത്തരം രോഗങ്ങള്‍ വരുന്നത്. ജനതികവും പരിസ്ഥതിയുടെ ഘടകവുമാണ് ഇവ. ദീര്‍ഘനാളത്തെ രോഗം കാരണം കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു. നാലു ദിവസം കുട്ടി വെന്റിലേറ്ററിലായിരുന്നു. മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ശേഷം കുട്ടി സുഖം പ്രാപിച്ചു വരുന്നു.
ബിലാലിനു ഉയര്‍ന്ന കലോറി, ഉയര്‍ന്ന പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവ ട്യൂബിലൂടെ നല്‍കി. അത് അതിവേഗം കുട്ടി ആരോഗ്യം വീണ്ടെടുക്കാന്‍ സഹായകരമാകുന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
 
 
 
 
 
 
 
 
 
 
 
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button