Latest NewsKerala

ദിലീപ് തന്റെ കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തു: പ്രവാസി യുവാവ് വെളിപ്പെടുത്തുന്നു

വടകര: ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ലെന്ന കണ്ടെത്തലിനുപിന്നാലെ മറ്റൊരു ആരോപണം കൂടി. പ്രവാസി യുവാവാണ് ദിലീപിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദിലീപും യു.എ.ഇയിലെ സുഹൃത്തും ചേര്‍ന്ന് തന്നെ വഴിയാധാരമാക്കിയതായി വടകര സ്വദേശിയായ ജാസീര്‍ പറയുന്നു. ദുബായ് മുഹൈസിനെ മൂന്നിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

ഇവിടെ നാലായിരത്തോളം ദിര്‍ഹം ജാസീര്‍ സമ്പാദിച്ചിരുന്നു. ഇതിനിടയിലാണ് ഡെലിവറി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസിറിന്റെ ബൈക്കില്‍ കാറിടിച്ച് നിര്‍ത്താതെ പോയി. എണീറ്റ് നില്‍ക്കാന്‍ പോലും പറ്റാതിരുന്ന ജാസീറിനെ ആശുപത്രിയില്‍ എത്തിച്ചത് പിന്നാലെ വന്ന ദിലീപും സുഹൃത്തുമായിരുന്നു. പോലീസും ഒപ്പം എത്തിയിരുന്നു.

pravasi-dileepദീലീപിന്റെ സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് മാദ്ധ്യമങ്ങള്‍ ഇത് വാര്‍ത്തായാക്കുകയായിരുന്നു. ചലച്ചിത്ര നടന്‍ ദിലീപ് വാഹനാപകടത്തില്‍പ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളടക്കമുള്ളവര്‍ താരത്തെ പ്രശംസ കൊണ്ട് മൂടി. ഇതോടെ പ്രവാസികള്‍ക്കിടയില്‍ ദിലീപിന്റെ ജനപ്രീതി വര്‍ദ്ധിച്ചു.

തനിക്ക് എല്ലാ സഹയവും ചെയ്തത് ദിലപാണെന്നും ഇഷ്ടനായകന്‍ അദ്ദേഹമാണെന്ന് പറയണമെന്നും ജാസിറിന് നിര്‍ദേശം ലഭിച്ചു. കിംഗ് ലയര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായില്‍ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയില്‍ നടത്തിയ പാര്‍ട്ടിയിലേയ്ക്കും ജാസിറിന് ക്ഷണം ലഭിച്ചു.

അന്ന് എന്റെ കുടുംബകാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. കൂടുതല്‍ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്‌പോണ്‍സറുടെ കമ്പനിയില്‍ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേതുടര്‍ന്ന് ഞാന്‍ ജോലി വിടാന്‍ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങള്‍ പറഞ്ഞു.

വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാല്‍, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ ‘ദേ പുട്ടി’ല്‍ അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ നമ്പര്‍ ലഭിച്ചു. അതില്‍ വിളിച്ചപ്പോള്‍, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി. വീണ്ടും കാത്തിരിപ്പ് തുടരുകയല്ലാതെ ജോലിയൊന്നും ലഭിച്ചില്ലെന്നും യുവാവ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button