Latest NewsNewsInternational

മരണശേഷം ഭാര്യയുടെ അടുത്ത് സംസ്‌കരിക്കരുതെന്ന് പ്രിന്‍സ് രാജകുമാരന്‍

കോപ്പന്‍ഹേഗന്‍: മരിക്കുമ്പോള്‍ തന്റെ ഭാര്യയുടെ സമീപത്ത് സംസ്‌കരിക്കരുതെന്ന് ഡെന്‍മാര്‍ക്കിലെ പ്രിന്‍സ് രാജകുമാരന്‍. സാധാരണയായി ഡെന്‍മാര്‍ക്കിലെ രാജകുടുംബാഗങ്ങളെ അടുത്തടുത്തായാണ് സംസ്‌കരിക്കുന്നത്. രാജകുമാരന്റെ പുതിയ തീരുമാനം രാജ കുടുംബത്തിന്റെ കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യുന്നതാണ്.

ഡെല്‍മാര്‍ക്കിലെ രാഞ്ജിയായ മാര്‍ഗ്രെറ്റ് തുല്യ പദവി നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രിന്‍സ് രാജകുമാരന്റെ പുതിയ തീരുമാനം. പ്രിന്‍സ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം തന്റെ ഔദ്യോഗിക മേഖലകളില്‍ നിന്ന് വിരമിച്ചിരുന്നു. ഇതേ തുടര്‍ന്ന് കണസോര്‍ട്ടിലെ രാജകുമാരനെന്ന് സ്വയം പേര് മാറ്റിയിരുന്നു. നിലവില്‍ രാജ്യത്തെ ഔദ്യോഗിക മേഖലകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന രാജകുമാരന്‍ ഫ്രാന്‍സിലെ സ്വകാര്യ ഫാമിലാണ് ഇപ്പോള്‍ ചിലവഴിക്കുന്നത്.

1967ലാണ് പ്രിന്‍സ് രാജകുമാരന്‍ ഡെന്‍മാര്‍ക്കിലെ രാജകുമാരിയായിരുന്ന മാര്‍ഗരറ്റിനെ വിവാഹം ചെയ്തത്. 1972ല്‍ മാര്‍ഗരറ്റിനെ ഡെല്‍മാര്‍ക്കിലെ രാഞ്ജിയായി സ്ഥാനാരോഹണം ചെയ്തു. പ്രിന്‍സ് രാജകുമാരനെ രാജാവാക്കിയില്ല. ഈ നടപടിയോടുള്ള തന്റെ വിയോജിപ്പ് 83കാരനായ രാജകുമാരന്‍ മുമ്പും തുറന്ന് പറഞ്ഞിട്ടുണ്ട്. ഡാനിഷ് ഹൗസിന്റെ ഔദ്യോഗിക വക്താവാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button