Latest NewsNewsInternational

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യുവാവ് അതിസാഹസികമായി രക്ഷപെട്ടു

സാന്‍ഫ്രാന്‍സിസ്കോ: ലാന്‍ഡിംഗിന് തൊട്ടു പിന്നാലെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന്‍ അതി സാഹസികമായി രക്ഷപെട്ടു. സന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാനമയില്‍ നിന്ന് എത്തിയ കോപ്പ എയര്‍ലെെന്‍സ് 208 വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ യുവാവ് ചാടിയത്. വിമാനം ഇറങ്ങിയ ശേഷം യാത്രക്കാരെ ഇറക്കാനായുള്ള അനുമതിക്കായി റണ്‍വേയില്‍ തന്നെ കാത്തുകിടക്കുമ്പോഴാണ് സംഭവം.

വിമാനത്തിനുള്ളിലേക്ക് പെട്ടന്ന് സൂര്യ പ്രകാശം നിറഞ്ഞപ്പോഴാണ് സംഭവം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്നവര്‍ അറിയിച്ചു. ആര്‍ക്കും യുവാവിനെ തടയാന്‍ സാധിച്ചില്ലെന്നും സഹയാത്രികനായ മാറ്റ് ക്രൗഡര്‍ വ്യക്തമാക്കി. അപകടങ്ങളില്ലാതെ രക്ഷപെട്ട യുവാവ് പോലീസ് കസ്റ്റഡിയിലാണ്. എന്തിനാണ് ഇയാള്‍ വിമാനത്തില്‍ നിന്ന് ചാടിയതെന്ന് വ്യക്തമല്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button