KeralaLatest NewsNews

44 രൂപയ്ക്ക് വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

കൊച്ചി: ഓണത്തോടനുബന്ധിച്ചു 44 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനുമായി ബിഎസ്എൻഎൽ. 20 രൂപയുടെ സംസാരസമയം, ആദ്യത്തെ മുപ്പതു ദിവസം ഇന്ത്യയിലെവിടെയും ബിഎസ്‌എന്‍എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ, 500 എംബി ഡേറ്റ എന്നിവയാണ് പ്രത്യേകതകൾ. ഒരു വർഷമാണ് പ്ലാനിന്റെ കാലാവധി.

മറ്റു പ്ലാനിലുള്ളവര്‍ക്കു 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈല്‍ പ്ലാനിലേക്കു മാറാന്‍ 123 എന്ന നന്പറിലേക്കു PLAN_ONAM എന്ന് എസ്‌എംഎസ് അയയ്ക്കണം. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്‍ഡിന് ഒരു പൈസയും ഒരു ജിബി ഡാറ്റയ്ക്ക് നൂറു രൂപയും ഈടാക്കും. നാലു നമ്പറുകളിലേക്കു ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി സ്കീമും (ബിഎസ്‌എന്‍എല്‍ മിനിട്ടിനു 10 പൈസ, മറ്റുള്ളത് 20 പൈസ) ഈ പ്ലാനിൽ ലഭ്യമാകും. 10, 200, 500, 1000 രൂപയുടെ റീച്ചാര്‍ജിനു മുഴുവന്‍ സംസാര സമയം ലഭിക്കും. ഇതുകൂടാതെ 188, 289, 389 രൂപയുടെ പ്രീപെയ്ഡ് താരിഫ് വൗച്ചറുകളും ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button