Latest NewsIndia

പുതിയ ഉപരാഷ്ട്രപതി ‌ഇന്ന് വൈകിട്ട്. വെങ്കയ്യ നായിഡുവിനു ജയം ഉറപ്പ്.

ന്യൂഡൽഹി:  ഇന്നു നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി എം.വെങ്കയ്യ നായിഡുവിന്റെ ജയം ഉറപ്പ്‌. രാവിലെ പത്തുമുതല്‍ അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. ശേഷം വൈകുന്നേരം ഏഴുമണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. ലോക്സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ആകെ 790 വോട്ടിൽ അഞ്ഞൂറോളം വോട്ടാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണച്ച ബിജെഡിയും ജനതാദൾ (യു)വും ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനൊപ്പമാണ്. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയാണു പ്രതിപക്ഷ സ്ഥാനാർഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button