Latest NewsNewsInternational

ട്വിറ്ററില്‍ താരമായി സൈക്കിളോട്ട മത്സരത്തിനിടയില്‍ എത്തിയ അപ്രതീക്ഷിത മത്സരാര്‍ത്ഥി

പോളണ്ട്: ട്വിറ്ററില്‍ താരമായി സൈക്കിളോട്ട മത്സരത്തിനിടയില്‍ എത്തിയ അപ്രതീക്ഷിത മത്സരാര്‍ത്ഥി. പോളണ്ടില്‍ നടന്ന സൈക്കിളോട്ട മത്സരത്തിനിടയിലാണ് പോണി അപ്രതീക്ഷിതമായി എത്തിയത്. കുറച്ചൊന്നുമല്ല സൈക്ലിസ്റ്റുകളോടൊപ്പം മത്സരിക്കാനെത്തിയ പോണിക്കുതിര മത്സരാര്‍ഥികളെ വലച്ചത്. തന്റെ ലായത്തില്‍ നിന്ന് രക്ഷപെട്ട കുട്ടിക്കുതിര മത്സരം അവസാനിക്കാന്‍ 100 കിലോമീറ്റര്‍ അവശേഷിക്കുമ്പോഴാണ് സൈക്ലിസ്റ്റുകള്‍ക്കൊപ്പം കൂടിയത്.

ഒരു മിനിറ്റിലധികം നേരം മത്സരാര്‍ഥികള്‍ക്കൊപ്പം ഓടുകയും ചെയ്തു. അതിനിടെ കാലിടറി വീഴാന്‍ പോയെങ്കിലും വളരെപ്പെട്ടന്ന് അതിനെ തരണം ചെയ്ത് മത്സരത്തിന്റ ആവേശത്തിലേക്കെത്തി.

കുട്ടിക്കുതിരയെ റഷ്യന്‍ സൈക്ലിസ്റ്റ് റോമാന്‍ മെയ്കിന്‍ സൈക്കിളോടിക്കുന്നതിനിടയില്‍ ഒരു തരത്തില്‍ വഴി തിരിച്ചുവിടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സൈക്ലിംഗ് ഹബ് ടിവിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ‘പോണി ഗാലോപിന്റെ ആക്രമണം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്. ടോണി ഗാലോപിന്‍ എന്നത് പ്രസിദ്ധനായ ഫ്രഞ്ച് സൈക്ലിസ്റ്റാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button