Latest NewsInternational

യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു

ദുബായ്: യു.എ.ഇ.യുടെ ജനസംഖ്യ 90 ലക്ഷം കവിഞ്ഞു. ജനസംഖ്യ 90 ലക്ഷം കവിഞ്ഞതായി ഫെഡറല്‍ കോമ്പറ്റിറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (എഫ്.സി.എസ്.എ.) പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 69 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളുമാണ്. കഴിഞ്ഞ ഒന്പതുവര്‍ഷത്തിനിടെ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചു. 2016 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 9,121,167 പേരാണുള്ളത്. ഇതില്‍ 6,298,294 പുരുഷന്മാരും 2,822,873 സ്ത്രീകളും ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button