Latest NewsNews Story

ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറിനെപ്പറ്റി അറിയാം

എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറെന്ന റെക്കോർഡ് സ്വന്തമാക്കി 30 വയസുകാരിയായ ആനി ദിവ്യ. ചെറുപ്പം മുതലേ പൈലറ്റ് ആകണമെന്ന ആഗ്രഹത്തിന് 17മത്തെ വയസിൽ തന്റെ കൂട്ടുകാരി കാണിച്ച് തന്ന ഫ്ലയിങ് സ്കൂളിന്റെ പത്ര പരസ്യം കണ്ടതിലൂടെയാണ്  ചിറക് മുളച്ചതെന്ന്‍ ദിവ്യ പ്രമുഖ അന്തർദേശീയ മാധ്യമത്തിൽ പറയുന്നു. വിമാനത്തെ പറ്റിയോ, അതിന്റെ സാങ്കേതിക വിദ്യയെ പറ്റിയോ യാതൊരുവിധ ധാരണയുമില്ലാതെയാണ് താൻ ഇതിന് അപേക്ഷ നൽകിയത്.

 വിജയവാഡയിൽ നിന്നും ഉത്തർപ്രദേശിൽ പഠനത്തിനെത്തിയ താൻ പല പ്രമുഖ സർവകലാശാലകളിൽ നിന്നും എത്തിയ വിദ്യാർത്ഥികളോടൊപ്പം പഠിച്ച്  19താം വയസ്സിൽ പഠനം പൂർത്തിയാക്കി. ശേഷം എയർ ഇന്ത്യയിൽ ജോലിക്ക് പ്രവേശിച്ചു. തന്റെ സ്വപ്ന സാഷാത്കാരത്തിന് തന്നെ ഏറെ പിന്തുണച്ചത് മാതാപിതാക്കളാണ്. കഴിഞ്ഞ പത്തു വർഷമായി അന്താരാഷ്‌ട്ര വിമാനങ്ങൾ പറത്തുന്നു. താൻ വിമാനത്തിലെ കാമാൻഡർ ആണ് എന്നറിയുന്ന പലരും അത്ഭുതത്തോടെയും അഭിമാനത്തോടെയുമാണ് നോക്കി കാണുന്നതെന്നും അതിൽ എനിക്ക് അഭിമാനമുണ്ടെന്നും ദിവ്യ പറയുന്നു.

A post shared by Anny Divya (@anny_divya) on

സമൂഹ മാധ്യമങ്ങളിൽ സജീവമായ ദിവ്യ അടുത്തിടെ തുടങ്ങിയ ഇൻസ്റാഗ്രാമിലൂടെ നിരവധി ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. ഏവർക്കും  പ്രചോധനമായ ദിവ്യയെ തേടി നൂറു കണക്കിന് മെസ്സേജുകളാണ് ഫേസ്ബുക്കിൽ എത്തുന്നു. അതിൽ എങ്ങനെ ഒരു പൈലറ്റ് ആകാം എന്ന ചോദ്യത്തിന്  ദിവ്യ കൊടുത്ത മറുപടി   ഇപ്പോൾ വൈറലായി കഴിഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button