Latest NewsInternational

കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക്​ ആ​ദ്യ അ​ഞ്ചു​വ​ര്‍​ഷം ആ​നു​കൂ​ല്യ​ങ്ങ​ള്‍ നല്‍കില്ലെ​ന്ന്​ ട്രം​പ് !

വാ​ഷിംഗ്ടണ്‍: അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക്​ ആ​ദ്യത്തെ അ​ഞ്ചു​വ​ര്‍​ഷത്തേക്ക് ഒരുവിധത്തിലുമുള്ള ക്ഷേ​മ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ നല്‍കി​ല്ലെ​ന്ന്​ അമേരിക്കന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്. പ്ര​തി​വാ​ര റേ​ഡി​യോ-​വെ​ബ്​ പ​രി​പാ​ടി​യി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യവേയാണ് ട്രം​പ് ഇക്കാര്യം വ്യക്തമാക്കിയത്. യോ​ഗ്യ​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം ട്രംപ് അറിയിച്ചത്.

ആനുകൂല്യങ്ങള്‍ അമേരിക്കയുടെ ജനതയ്ക്കുള്ളതാണെന്നും, ആനുകൂല്യങ്ങളില്‍ അമേരിക്കക്കാര്‍ക്ക് തന്നെ മുന്‍ഗണന നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ തൊഴിലാളികളെയും സമ്ബത്തിനെയും സംരക്ഷിക്കുന്നതിനാണ് തന്‍റെ ഭരണകൂടം മുന്‍തൂക്കം നല്‍കുകയെന്നും ട്രംപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button