Latest NewsInternational

നെയ്മറിന്റെ മാറ്റം ഖത്തറിന് ആഘോഷം

ദോഹ: റെക്കോർഡ് തുകയ്ക്ക് ബ്രസീൽ താരം നെയ്മർ ബാർസിലോനയിൽ നിന്ന് പാരിസ് സെന്റ് ജർമെയ്നിൽ (പിഎസ്ജി) എത്തുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഖത്തറിലെ ഫുട്ബോൾ ലോകമാണ്. കാരണം, ഖത്തറിന്റെ സ്വന്തം ക്ലബാണു പിഎസ്ജി. ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് (ക്യുഎസ്ഐ) പിഎസ്ജിയുടെ ഉടമസ്ഥർ.

ഖത്തറിന്റെ താൽപര്യ പ്രകാരം തന്നെയാണു നെയ്മർ പിഎസ്ജിയിലെത്തിയതെന്ന് ഫ്രഞ്ച് സർക്കാരിന്റെ വക്താവായ ക്രിസ്റ്റഫ് കാസ്റ്റനർ പറയുന്നു. രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താനുള്ള ഖത്തറിന്റെ ആഗ്രഹമാണ് നെയ്മറെ പിഎസ്ജിയിൽ എത്തിച്ചതിലൂടെ വ്യക്തമാകുന്നതെന്നും കാസ്റ്റനർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button