Latest NewsNewsIndia

കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു

ചെന്നൈ: കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു. മദ്രാസ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. ‘അര്‍ഹമായ നീതി ലഭിക്കുന്നതിന് ഇത്രയും ദീര്‍ഘകാലം നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു…! 24 വര്‍ഷത്തിനു ശേഷം അന്യായക്കാരിക്ക് അനുകൂലമായുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ പ്രതികരണം. മകന്‍ നഷ്ടമായ സ്ത്രീക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.

ബക്കിം എന്ന സ്ത്രീ മദ്രാസ് ഹൈക്കോടതിയെ മകന്‍ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കേണ്ട പരാതിയുടെ വാദവുമായി ബന്ധപ്പെട്ടാണ് സമീപിച്ചത്. നഷ്ടപരിഹാര ഇനത്തില്‍ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും 3.4 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ നിയമപരമായ നൂലാമാലകളാല്‍ കേസിലെ ഇരു കക്ഷികളുടേയും വാദം 24 വര്‍ഷത്തോളം നീണ്ടു.

1993 മെയ് മാസമാണ് ബക്കിമിന്റെ ലോറി ഡ്രൈവറായ മകന്‍ ലോകേശ്വര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുമായി കൂട്ടിയിടിച്ചാണ്. ലോകേശ്വര്‍ സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. മകന്റെ മരണത്തിനാണ് ബക്കിം ലോറി ഉടമയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമാണ് ബക്കീം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ വാഹനാപടകങ്ങള്‍ക്ക് ബാധകമാവുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള ക്ലെയിം ആണെന്ന് ചൂണ്ടിക്കാട്ടി ബക്കീമിന്റെ അപേക്ഷ കമ്പനി തള്ളി.

ബക്കീം നല്‍കിയ പരാതിയില്‍ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കഴിഞ്ഞ 24 വര്‍ഷമായി മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നത് ഖേദകരമാണെന്ന് കോടതി നിരീക്ഷിച്ചു. വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം ബക്കീം നല്‍കിയ അപേക്ഷ റദ്ദാക്കി നാലാഴ്ചയ്ക്കുള്ളില്‍ ആവശ്യമായ നഷ്ടപരിഹാരം അധികൃതര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button