CinemaMollywoodLatest NewsMovie SongsEntertainment

ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്; പൃഥ്വിരാജ് പ്രതികരിക്കുന്നു

താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നു നടന്‍ പൃഥ്വിരാജ്. അങ്ങനെയൊരു ആവശ്യം താന്‍ ഉന്നയിച്ചിട്ടില്ല. കാലഘട്ടത്തിന് അനുസരിച്ച്‌ നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അങ്ങനെ മാറുകയാണ് വേണ്ടത്. അതിന് അര്‍ഥം നേതൃമാറ്റം വേണമെന്ന് അല്ലെന്നും പൃഥ്വിരാജ് മാധ്യമങ്ങളോടു പറഞ്ഞു.

നടന്‍ ദിലീപിന്റെ വിഷയത്തില്‍ പ്രതികരിക്കാത്ത താരം നടിയ്ക്കെതിരെ നടന്ന അതിക്രമത്തില്‍ സംഘടനയെ വിമര്‍ശിച്ചിരുന്നു. കൂടാതെ താരങ്ങളുടെ ചാനല്‍ ബഹിഷ്കരണത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ഇത് അനാവശ്യമാണെന്നും അന്ന് പറഞ്ഞിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button