Latest NewsIndia

മക്കളെയും കൊണ്ട് വീട്ടിലേക്കു പോകവെ യുവതിയെ പിന്തുടര്‍ന്ന എഞ്ചിനീയര്‍ പിടിയില്‍

മുംബൈ: രാത്രിയില്‍ മക്കളെ കൊണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ യുവാവ് പിന്തുടര്‍ന്നു. മാലാഡിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ നിതിന്‍ ശര്‍മ്മയാണ് സ്ത്രീയെ പിന്തുടര്‍ന്നാണ്.. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അദിതി നാഗ്പാള്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇയാളുടെ ഫോട്ടോ അടക്കമാണ് ഫേസ്ബുക്കില്‍ പോസ്റ്റിയത്. അയാളുടെ കണ്ണില്‍ ഭയം ഉണ്ടായിരുന്നില്ല. സിസിടിവി കാണുമെന്ന ഭയം ഇല്ലായിരുന്നു. പിന്നീട് കാറില്‍ കയറി അയാള്‍ പോയി.
രാത്രി രണ്ട് മണിക്കാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് മുതല്‍ അയാള്‍ തങ്ങളെ കാറില്‍ പിന്തുടരുന്നുണ്ടായിരുന്നു, വീട്ടിലെത്തി മക്കളെ ഉറക്കികിടത്തി പുറത്തേക്ക് നോക്കുമ്പോള്‍ പുറത്ത് അയാള്‍ ഉണ്ടായിരുന്നു. ദാഹിക്കുന്നു വെള്ളം തരുമോ എന്ന് അയാളെ ഉറക്കെ വിളിച്ചു ചോദിച്ചു. പിന്നീടാണ് പോലീസിനെ വിവരമറിയിച്ച് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button