കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 മരണം. 64 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രണ്ട് ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് കടന്നുകയറിയ ശേഷം വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്യുകയുമായിരുന്നു. തുടർന്ന് ചാവേറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.
Post Your Comments