Latest NewsIndia

തമിഴ്നാട്ടിലെ മത്സ്യ തൊഴിലാളികൾ പ്രക്ഷോഭത്തിലേയ്ക്ക്

ചെന്നൈ: ശ്രീലങ്കയില്‍ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അവരെ തമിഴ്നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്. കഴിഞ്ഞ ദിവസം 49 മത്സ്യത്തൊഴിലാളികളെയും അവരുടെ ഒന്‍പത് ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.

ഭാരതത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ നിന്നാണ് തങ്ങള്‍ മത്സ്യബന്ധനം നടത്തിയതെന്നും ശ്രീലങ്കന്‍ നാവികസേന അന്യായമായ നടപടിയാണ് സ്വീകരിച്ചതെന്നും സമരക്കാര്‍ വ്യക്തമാക്കി. പുതുക്കോട്ട, രാമനാഥപുരം എന്നീ ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. തമിഴ്നാട്ടില്‍ നിന്നുള്ള 64 മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കന്‍ ജയിലുകളില്‍ ഉള്ളത്. ഇതിനു പുറമേ 125 ബോട്ടുകളും ലങ്ക ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

ജയിലിലുള്ള മത്സ്യത്തൊഴിലാളികളെ മുഴുവന്‍ വിട്ടയക്കണമെന്നും ബോട്ടുകള്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി. കെ. പളനിസാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button