Latest NewsKerala

മദനി തലശ്ശേരിയില്‍; കനത്ത സുരക്ഷ ഒരുക്കി പോലീസ്

തലശ്ശേരി: മകന്റെ വിവാഹച്ചടങ്ങി‍ൽ സംബന്ധിക്കുന്നതിനായി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി തലശ്ശേരിയിൽ എത്തി. കനത്ത സുരക്ഷാ സന്നാഹമാണ് മഅദനിക്ക് തലശ്ശേരിയിൽ പൊലീസ് ഒരുക്കിയത്. വിവാഹ വേദിയായ ടൗൺഹാളിലും മദനി വിശ്രമിക്കുന്ന ലോഗൻസ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുപ്പത്തോടെ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് ട്രെയിനിലാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മഅദനി എത്തിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ മഫ്തിയിൽ പൊലീസുകാർ നിരീക്ഷണം നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ മഅദനി നേരെ ലോഡ്ജിൽ എത്തും. 11 മണിയോടെ നിക്കാഹിനായി ടൗൺഹാളിലേക്കു പുറപ്പെടും. വിവാഹത്തിനു ശേഷം ലോഡ്ജിൽ എത്തി വിശ്രമിച്ച് വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടിൽ സൽക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാർഗം കോഴിക്കോട്ടേക്കു പോകും. മഅദനിക്കൊപ്പം ഒരു സംഘം കർണാടക പൊലീസും തലശ്ശേരിയിൽ എത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിവാഹത്തിനായി എത്തും. നഗരത്തിൽ ഗതാഗത കുരുക്കിനുള്ള സാധ്യതയും പൊലീസ് മുന്നിൽ കാണുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button