Latest NewsNewsIndia

ബി.ജെ.പി ഇന്ത്യ വിടുക- മമത ബാനര്‍ജി

കൊല്‍ക്കത്തബി.ജെ.പി ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 വര്‍ഷത്തെ സ്മരണ പുതുക്കുമ്ബോള്‍ അതിനെ അനുസ്മരിക്കുന്ന മുദ്രാവാക്യവുമായി മമത എത്തിയിരിക്കുന്നത്. 2019 തെരഞ്ഞെടുപ്പാണ് ഈ മുദ്രാവാക്യത്തിലൂടെ മമത ലക്ഷ്യമിടുന്നത്.

ജനാധിപത്യത്തിനും മതേതരത്വത്തിനും ജനങ്ങളുടെ അവകാശത്തിനും ഭീഷണിയാണ് ബി.ജെ.പി സര്‍ക്കാരെന്നും എല്ലാ പ്രതിപകഷ പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മമത പറയുന്നു. 2019 ഓടെ ബി.ജെ.പി ഇന്ത്യ വിടുക എന്നതാകും തങ്ങളുടെ മുദ്രാവാക്യമെന്നും മമത വ്യക്തംമ്കി.

വിഭജന രാഷ്ട്രീയമുപയോഗിച്ച്‌ രാജ്യത്തിന്‍റെ മതേതര മുഖം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമം. ആദിവാസികള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ബി.ജെ.പി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും മമത ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button