KeralaLatest NewsNews

തെക്കോട്ട് എടുക്കറായില്ലേ-കോടിയേരിയോട് ശോഭ സുരേന്ദ്രന്‍

കോട്ടയം•സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ‘കോടിയേരിയെ തെക്കോട്ട് എടുക്കാന്‍’ ആയില്ലേ എന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. കോട്ടയം പൊന്‍കുന്നത്ത് നടന്ന പരിപാടിയിലാണ് ശോഭ സുരേന്ദ്രന്റെ പ്രസംഗം.

ഇനിയെങ്കിലും കോടിയേരി നേരാവണ്ണം ജീവിക്കണം. മറ്റു സംസ്ഥാനങ്ങളിലേക്ക് കോടിയേരിക്ക് പോകണ്ടേയെന്നും ശോഭ ചോദിച്ചു. ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടന്‍ അല്ലെന്നും ശോഭ പ്രസംഗത്തില്‍ പറയുന്നു. കേരളാ പൊലീസില്‍ ആര്‍എസ്‌എസ് അനുഭാവികളുണ്ടെന്നും അവരിലാണ് പ്രതീക്ഷയെന്നും ശോഭ പ്രസംഗത്തില്‍ പറയുന്നുണ്ട്. ആര്‍എസ്‌എസില്‍ നിന്നും സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയ്ക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്‍റെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നാണ് ശോഭ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button